കൊച്ചി : 'ശ്രുതി തരംഗം' പദ്ധതിയുടെ പേരില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന പിന്‍വാതില്‍ നിയമനം സ്വിരപ്പെടുത്താന് നീക്കം നടക്കുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന് (കെ.ജി.എം.ഒ.എ) എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു. കേള്‍വി വൈകല്യമുള്ള കുട്ടികളുടെ കേള്‍വിതകരാര്‍ പരിഹരിക്കുന്നതിന് അതീവ പ്രാധാന്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് 'ശ്രുതി തരംഗം'. ......
കൊച്ചി: ഫുട്ബോള്‍ ലോകകപ്പ് അരങ്ങേറുന്ന യുഎസിലേയും കാനഡയിലേയും മെക്സിക്കോയിലേയും പട്ടണങ്ങള്‍ ബന്ധിപ്പിക്കുന്ന ചാര്‍ട്ടര്‍ വിമാന സര്‍വീസുമായി മലയാളിയുടെ എയര്‍ ചാര്‍ട്ടര്‍ കമ്പനി. 2012ല്‍ കൊച്ചി ആസ്ഥാനമായി പിറവംസ്വദേശി ഷോബി ടി പോള്‍ തുടക്കമിട്ട് പ്രധാനമായും ബംഗളൂരു, ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാലോ എയര്വേയാസാണ് ലോകകപ്പ് പ്രമാണിച്ച് ഏഴാംകടലിനക്കരെയും സേവനമെത്തിക്കുന്നത്.
യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡ്ല്‍ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്ക് സ്ഥിരമായി പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയില്‍ ഇതാദ്യമായാണ് സേവനമെത്തിക്കുന്നതെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് ഷോബി ടി പോള്‍ അറിയിച്ചു. ......
സംസ്ഥാനത്ത് അമൃതം ന്യൂട്രിമിക്സ് നിർമ്മാണത്തിലും വിതരണത്തിലുമുള്ള അപാകതകൾ അടിയന്തിരമായി പരിഹരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ (2013) ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ നിർമ്മാണ യൂണിറ്റുകളിൽ ചെയർപേഴ്സൺ ഡോ. ......
ബംഗളുരു: വിശ്രുത എഴുത്തുകാരനും പത്രാധിപരുമായിരുന്ന പി ലങ്കേഷിന്റെ ഭാര്യ, വർഗ്ഗീയവാദികൾ വെടിവെച്ചുകൊന്ന ഗൗരി ലങ്കേഷിന്റെയും പ്രശസ്ത സിനിമാസംവിധായകയായ കവിത ലങ്കേഷിന്റെയും അമ്മ എന്നതിലുപരി വ്യക്തിത്വമുള്ള ഒരു സ്ത്രീരത്നമായിരുന്നു അവർ. ഗൗരി കൊല്ലപ്പെട്ട കാലയളവിൽ ഇന്ദിരാ ലങ്കേഷിന്റെ അഭിമുഖം കേരളശബ്ദം പ്രസിദ്ധീകരിച്ചിരുന്നു. ......
തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സി പി എം സസ്പെൻഡ് ചെയ്തു.
ശബരിമല സ്വർണക്കൊള്ളക്കേസ് നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി അത് കണക്കിലെടുത്ത് ജില്ലാക്കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിച്ചതാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
എത്രകാലത്തേക്കാണ് നടപടി എന്ന് വ്യക്തമല്ല. ......
തൃശൂർ: സംസ്ഥാന സർക്കാരിന്റെ നിയമനങ്ങളും ഭരണനടപടികളും ആർഎസ്എസ് അനുകൂല നിലപാടുകളുടെ ഭാഗമാണെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തി. ......
രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാംപൂർ ഗ്രാമത്തിന്റെ പേര് ‘ശ്രീരാംപൂർ’ എന്നാക്കി മാറ്റാനുള്ള നീക്കം വിവാദമാകുന്നു. ഏകദേശം 400 വർഷത്തിലേറെ പഴക്കമുള്ള ഗ്രാമത്തിന്റെ പേരുമാറ്റം ചരിത്രപരമായ പൈതൃകത്തെയും പ്രാദേശിക സ്വത്വത്തെയും ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ......
സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശനെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് കഴിയില്ല. ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ......